Thiruvananthapuram: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു വീണ്
ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം ജില്ലയിലെ വീടുകൾ തകർന്നു . ആൾ താമസമുണ്ടായിരുന്ന ഒരു വീട് പൂർണമായും സമീപത്തെ മറ്റൊരു വീട് ഭാഗികമായും തകർന്നു. കുട്ടി ഉപ്പെടെ 4 പേരാണ് വീടിനകത്തുണ്ടായിരുന്നത് ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പുതുക്കുറുച്ചി തെരുവിൽ തൈ വിളാകം വീടുകളിൽ താമസക്കാരായ വിമല മരിയദാസൻ - യേശുപാലൻ എന്നിവരുടെ വീടുകളാണ് ശക്തമായ കാറ്റിലും മഴയിലും തകർന്നത്.കഴിഞ്ഞ ദിവസം പുലർച്ചെ 4-30 ഓടെയാണ് സംഭവം . യേശുപാലനും കുടുംബവും ആ സമയം വീട്ടിനകത്ത് ഉറങ്ങി കിടക്കുകയായിരുന്നു . ശബ്ദം കേട്ട് യേശുപാലൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റപ്പോൾ വീട് ഭാഗികമായി തകർന്നത് മനസിലായത് . സമീപത്തെ വിമലയുടെ വീടും പൂർണമായി തകർന്നിട്ടുണ്ട് .മഴ തുടരുന്ന സാഹചര്യത്തിൽ വീടിന്റെ അപകട അവസ്ഥ മനസിലാക്കിയ വിമല മകളുടെ വാടക വീടിലേക്ക് താമസം മാറിയിരുന്നു. യേശുപാലനും കുടുംബത്തിനും പോവാൻ മറ്റൊരു ആശ്രയമില്ലാത്തതിനാൽ അപകടാവസ്ഥയിലായ വീട്ടിൽ തന്നെ താമസം തുടരുകയായിരുന്നു . ഇരു കുടുംബങ്ങളും ഒരു വീടിന് വേണ്ടി ബന്ധപെട്ടവരെ പല തവണ ആവശ്യം അറിയിച്ചിരുന്നെകിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് വീട്ടുകാർ പറയുന്നത് .കഠിനംകുളം വില്ലേജ് ഓഫീസർ സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു.
Curated by Achu Sp|TimesXP Malayalam|19 Sept 2023