ഇനി ഡബിളാണ് ഡബിൾ... നഗരം ചുറ്റാം ഇനി ഇലക്ട്രിക് ബസിൽബജറ്റ് ടൂറിസത്തിനായി കെഎസ്ആര്‍ടിസി വാങ്ങിയ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസ് ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും. നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന്റെ അതേ നിറമാണ് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്സിനും നല്‍കിയിരിക്കുന്നത്. അതോടൊപ്പം ജില്ലയിലെ പ്രധാന ആരാധനാലയങ്ങളായ പദ്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, പാളയം പള്ളി എന്നിവയും പ്രധാന ടൂറസ്റ്റ് കേന്ദ്രങ്ങളായ മ്യൂസിയം, കോവളം, ശംഖുമുഖം എന്നീ സ്ഥലങ്ങളുടെ ചിത്രങ്ങളും ബസ്സില്‍ വരച്ച് ചേർത്തിട്ടുണ്ട്.