കെഎസ്ആര്‍ടിസിയിലേക്ക് കാര്‍ ഇടിച്ചുകയറി
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ദേശീയ പാതയില്‍ ആറ്റിങ്ങല്‍ മാമത്ത് നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര് ടി സി ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി മാമം ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബസ്സിലേക്ക് കയറാന്‍ നിന്ന രണ്ടുപേരെ ഇടിച്ച ശേഷം കാര്‍ ബസ്സിന്റെ പുറകില്‍ ഇടിച്ചുകയറി. പരിക്കേറ്റ രണ്ടുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സ് എത്തി ഏറെ നേരം പരിശ്രമിച്ചാണ് കാര്‍ ഡ്രൈവറെ പുറത്തെടുത്തത്. വര്‍ക്കല രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. അലി എന്ന വ്യക്തിയാണ് കാര്‍ ഓടിച്ചിരുന്നത് എന്നാണ് വിവരം. ഇദ്ദേഹത്തിന്റെ സ്വദേശം വ്യക്തമല്ല.