ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി
1010 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവർക്ക്ഷോപ്പിൽ പാർക്ക് ചെയ്ത ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. വാമനപുരം കാരേറ്റിൽ പാർക്ക് ചെയ്ത ബസിൽ ആണ് വാമനപുരം കാഞ്ഞിരംപാറ മുകൻകുഴി സ്വദേശി ബാബു എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വർക്ക്ഷോപ്പിലെ ജീവനക്കാർ മൃതദേഹം കണ്ടത്. ഏറെ കാലമായി വർക്ക്ഷോപ്പിൽ കിടക്കുന്ന ബസിലായിരുന്നു മൃതദേഹം. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. സീറ്റുകൾക്കിടയിൽ കിടക്കുകയായിരുന്ന മൃതദേഹം, സീറ്റുകൾ മുറിച്ചാണ് മൃതദേഹം പുറത്തെടുത്തത്. പരിശോധനകൾക്കുശേഷം പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി മരിച്ചത് ബാബുവാണെന്നു സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിലേക്കു മാറ്റി. വീട്ടുകാരുമായി പിണങ്ങി തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ബാബു ആക്രി പെറുക്കിയാണ് ഉപജീവനം നടത്തിയിരുന്നത്. കടത്തിണ്ണകളിലും വഴിയിൽ നിർത്തിയിട്ടിരുന്ന ബസുകളിലുമാണ് ഇയാൾ രാത്രി ഉറങ്ങിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.