കള്ളൻ സ്പൈഡർമാൻ; വലവിരിച്ച് പിടികൂടി പോലീസ്
1079 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്പൈഡർമാന്റെ വേഷം ധരിച്ച് കേരളത്തിലെ പതിനാല് ജില്ലകളിലും കറങ്ങി നടന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. സ്പൈഡർമാന്റെ വേഷം ധരിച്ച് മോഷണത്തിനിറങ്ങുന്നതുകൊണ്ട് സ്പൈഡർമാൻ ബാഹുലേയൻ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഇരുന്നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൽ. തിരുവനന്തപുരം വെള്ളായണിയിൽനിന്ന് വഞ്ചിയൂർ പോലീസാണ് ബാഹുലേയനെ പിടികൂടിയത്. വെള്ളാണിക്കടുത്ത് ബൈക്ക് വെച്ച് മോഷണം നടത്തി തിരിച്ച് വന്ന് ബൈക്ക് എടുത്ത് പോകുന്നതായിരുന്നു ഇയാളുടെ പതിവെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതനുസരിച്ച് പോലീസ് വല വിരിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ നടന്ന പന്ത്രണ്ടോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് മാസമായി നഗരത്തിലെ മോഷണം പതിവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് സ്പൈഡർമാൻ ബാഹുലേയനാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയതോടെയാണ് ഇയാൾക്ക് വേണ്ടി പോലീസ് വലവിരിച്ചത്.