ചായ കടയിലേക്ക് ഇടിച്ചു കയറി മിനി ലോറി ഒരാൾ മരിച്ചു
ചായ കടയിലേക്ക് ഇടിച്ചു കയറി മിനി ലോറി. നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ആണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അതിയന്നൂർ സ്വദേശി ഗോപാലൻ ആണ് മരിച്ചത്. തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിള ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ടിപ്പർ ലോറി മുന്നിൽ സഞ്ചരിക്കുകയായിരുന്ന മിനി ലോറിയിൽ ഇടിച്ച് നിയന്ത്രണം തെറ്റിയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ മിനിലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഗോപാലൻ. ഗോപാലനെ ഉൾപ്പെടെ മൂന്ന് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപാലന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.