ഹാച്ചിക്കോയെ ഓർമ്മപ്പെടുത്തി സൂസി |Hachiko| Susy
ഹാച്ചിക്കോയെയും ഹാച്ചിക്കോയുടെ യജമാനന്റെയും കഥ അറിയാത്തവർ വിരളമാണ് ഇന്ന് ഹാച്ചിക്കൊയോ ഓർമ്മപ്പെടുത്തുകയാണ് സൂസി. സൂസിക്ക് ഇപ്പോള്‍ പതിവ് ഉത്സാഹമില്ല, ഭക്ഷണം കഴിക്കില്ല... നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ഒറ്റ ഇരിപ്പാണ്... ഇടയ്ക്ക് രഞ്ജിത്തിന്റെ ഫ്ളക്സിലെ ഫോട്ടോ നോക്കി സങ്കടപ്പെടുകയും ചെയ്യും. കിന്‍ഫ്രയിലെ മരുന്ന് സംഭരണശാലയില്‍ തീയണയ്ക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ചാക്ക അഗ്നിരക്ഷാ സേനാംഗം ജെ.എസ്. രഞ്ജിത്തിന്റെ വളര്‍ത്തുനായയായ സൂസിയുടെ അവസ്ഥയാണിത്. മൂന്ന് വര്‍ഷമായി ഫയര്‍ സ്റ്റേഷന്റെ കാവല്‍ക്കാരിയാണ് നാടന്‍ ഇനത്തില്‍പ്പെട്ട നാല് വയസുകാരിയായ സൂസി. തെരുവില്‍ നിന്ന് സ്റ്റേഷനിലെത്തിയ നായയെ ജീവനക്കാരാണ് എടുത്തുവളര്‍ത്തിയത്. രഞ്ജിത്തും സഹപ്രവര്‍ത്തകരുമാണ് സൂസിക്ക് ഭക്ഷണം നല്‍കിയിരുന്നത്. അതിന്രെ സ്നേഹം സൂസിക്ക് എല്ലാവരോടുമുണ്ടായിരുന്നു. എങ്കിലും അടുപ്പമേറെയും രഞ്ജിത്തിനോടായിരുന്നു.