വീണ്ടും തെരുവുനായ ആക്രമണം
1022 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതലസ്ഥാന നഗരിയിൽ വീണ്ടും തെരുവുനായ ആക്രമണം. 4 സ്ത്രീകളടക്കം 8 പേർക്കാണ് നായയുടെ കടിയേറ്റത്. പെരുമാതുറ ഒറ്റപ്പനയിൽ ആണ് സംഭവം. ഒറ്റപന സ്വദേശിനികളായ നദിയ, സഫീന, ഹസീന, സൈനബ നിസ്സാർ, റാഫി, ബിലാൽ, നാസ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ പെരുമാതുറ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് മെഡിക്കൽ കോളേജിൽ നിന്ന് അറിയിച്ചത്. വീടിന് പുറത്തുനിൽക്കുകയായിരുന്നവരെയാണ് തെരുവു നായ ആദ്യം ആക്രമിച്ചത്. തുടർന്ന് നായ വഴിയിലുണ്ടായിരുന്നവരേയും ആക്രമിക്കുകയായിരുന്നു. കൂടുതൽ പേർക്ക് കടിയേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ആക്രമിച്ച നായെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ച് വരുകയാണ്.