ഒരു വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് കവര്‍ന്ന ശ്രീലത അറസ്റ്റില്‍
കൈക്കുഞ്ഞുങ്ങളുടെ സ്വര്‍ണ്ണം മോഷ്ടിക്കുന്ന ശ്രീലത അറസ്റ്റില്‍. തിരുവനന്തപുരത്തെ നെടുമങ്ങാട് സ്വകാര്യ ഫാന്‍സി കടയില്‍ ഒരു വയസുകാരിയുടെ കാലില്‍ കിടന്ന സ്വര്‍ണ്ണക്കൊലുസ് കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായത്. അരുവിക്കര സ്വദേശി ശ്രീലത ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. നെടുമങ്ങാട്ട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ സ്വകാര്യ ഫാന്‍സി കടയില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കടയിലെത്തിയ ഇരിഞ്ചയം സ്വദേശിനിയുടെ ഒരു വയസുള്ള മകളുടെ കാലില്‍ കിടന്ന അര പവന് സ്വര്‍ണ്ണ കൊലുസാണ് ശ്രീലത മോഷണം നടത്തിയത്. സീസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടാനാണ്.