ഇന്ത്യയുടെ തന്നെ അഭിമാനമായി മാറി ഷബ്നം റിയാസ്
1017 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസൂഫി സംഗീതത്തിലൂടെ ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഷബ്നം റിയാസ്. സംഗീതം എന്താണ്, എന്തിനാണ് എന്നതിനെ കുറിച്ച് കാര്യവട്ടം ക്യാമ്പസിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന കേരള യൂണിവേഴ്സിറ്റി റിസേർച്ചേഴ്സ് ഫെസ്റ്റിലൂടെ പൊതുജനങ്ങൾക്കും, വിദ്യാർഥികൾക്കും ഷബ്നം അറിവു പകർന്ന് നൽകുകയാണ്. സൂഫി ഗാനങ്ങളെയും സംഗീതത്തെയും കുറിച്ച് അറിയാനും മനസിലാക്കാനും റിസേർച്ചേഴ്സ് ഫെസ്റ്റിൽ ഷബ്നം ഒരുക്കിയ എക്സിബിഷൻ സെന്റർ ഏറെ ശ്രദ്ധേയമായിരുന്നു. അതേസമയം ഇന്ത്യയിലെ ആദ്യ സൂഫി മ്യൂസിക് റിസേർച്ച് പേഴ്സനാണ് ഷബ്നം എന്നത് മലയാളിക്ക് ഏറെ അഭിമാനിക്കാം.. പരമ്പരാഗത ഖവാലിയാണ് ഷബ്നം പിന്തുടരുന്നത്. വെണ്ണിലാ ചന്ദനക്കിണത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ഷബ്നം റിയാസ്.