ജീവിതത്തിലും മരണത്തിലും സാരംഗ് ഹീറോ
1041 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപത്താം ക്ലാസ് പരീക്ഷഫലം വന്നപ്പോൾ സാരംഗിന് മുഴുവൻ വിഷയത്തിലും എ പ്ലസ്. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി സാരംഗ് ലോകത്തോട് വിടപറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എസ്.എസ്.എൽ.സി. ഫലം പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ സാരംഗിൻറെ വിജയം പ്രത്യേകം പരാമർശിച്ചു. വിതുമ്പിക്കൊണ്ടാണ് മന്ത്രി സാരംഗിൻറെ വിജയം എടുത്തുപറഞ്ഞത്. വലിയ ഫുട്ബാൾ താരമായിരുന്നു സാരംഗ്. ദുഃഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിൻറെ കുടുംബം സന്നദ്ധരായി. ആറു പേർക്കാണ് അവയവങ്ങൾ ദാനം ചെയ്തത്. കുടുംബത്തിൻറെ സന്നദ്ധതയെ അഭിനന്ദിക്കുന്നു. അവരുടെ ദുഖത്തിൽ പങ്കുചേരുന്നെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.