യുവതിയുടെയും കുഞ്ഞിന്റെയും മരണം; സംശയനിഴലിൽ ഭർത്താവ്
1053 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഠിനംകുളം പുത്തൻതോപ്പിൽ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. പുത്തൻതോപ്പ് റോജ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു ഇവരുടെ മകൻ 9മാസം പ്രായമുള്ള ഡേവിഡ് എന്നിവർ ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പൊള്ളലേറ്റുകിടന്ന അഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചുള്ളൂ എന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഭർത്താവ് രാജു പുറത്തുപോയി വരുമ്പോഴാണ് അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലും ടോയ്ലെറ്റിൽ കണ്ടത്. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയശേഷം കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.