മരണമറിഞ്ഞിട്ടും കണ്ണീരണിഞ്ഞ് തീ നിയന്ത്രണ വിധേയമാക്കി സഹപ്രവര്‍ത്തകര്‍
തുമ്പ കിന്‍ഫ്രയിലുണ്ടായ തീപിടിത്തത്തില്‍ ജീവന് നഷ്ടപ്പെട്ട അഗ്നിശമന സേന ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. ട്രെയിനിംഗ് സമയത്ത് തന്നെ രഞ്ജിത് അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കിയിരുന്നു. കുടുംബാംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് നടപടികള്‍ക്കായി തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നിന്നുള്ള സംഘം രഞ്ജിത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കിംസ് ആശുപത്രിയില്‍ എത്തി. കണ്ണ് ദാനം ചെയ്യാന്‍ തീരുമാനിച്ചതായി കുടുംബാംഗങ്ങളും പറഞ്ഞു. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരണം സംഭവിച്ചതുകൊണ്ട് രഞ്ജിത്തിന്റെ മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാന്‍ കഴിയില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീണാണ് മരിച്ചത്.