വീണ്ടും യുവതിയുടെ ക്വട്ടേഷൻ; യുവാവിന് ക്രൂരമർദ്ദനം
1067 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജോലി ഏർപ്പാടാക്കി നൽകിയ യുവാവിനെ യുവതിയുൾപ്പെട്ട സംഘം മർദ്ധിച്ചു. ആയുർവേദ സ്പായിലെ ജോലിക്ക് ശബളം ലഭിച്ചില്ല ഇതേ തുടർന്നാണ് കോയമ്പത്തൂർ സ്വദേശിനിയായ പൂർണിമയും സംഘവും യുവാവിനെ മർദിച്ചത്. ഞായറാഴ്ച രാത്രി വിഴിഞ്ഞം തെന്നൂർക്കോണത്തുവച്ച് നടന്ന സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി അനൂപിനാണ് മർദ്ധനമേറ്റത്. അനൂപിനെ മർദിച്ച കേസിൽ പൂർണിമ , അജിൻ എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം യുവാവിനെ മർദ്ധിച്ച ഷാഫിയെയും സംഘത്തിനുമായുള്ള അന്വേഷണം തുടങ്ങിയതായി വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി. വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ആയുർവേദ സ്പായിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും ശമ്പളം ലഭിച്ചില്ലെന്ന കാരണത്താൽ യുവതി സുഹൃത്തുക്കളുടെ സഹായത്തോടെ അനൂപിനെ പ്രതികളിലൊരാളുടെ തെന്നൂർക്കോണത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാൾ അനൂപിന്റെയും യുവതിയുടെയും സുഹൃത്താണ്.