വന്ദേഭാരത് ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് മുമ്പില്‍ പാടി തകര്‍ത്ത പാര്‍വതി |Parvathi
പ്രധാനമന്ത്രിക്ക് മുമ്പില്‍ പാടി തകര്‍ത്ത പാര്‍വതി ഇപ്പോള്‍ നാട്ടിലെ താരമാണ്. വന്ദേഭാരത് ട്രെയിന്റെ ഉദ്ഘാടന യാത്രയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പാര്‍വതിക്ക് ഈ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയെ നേരില്‍ കാണാനും കവിത ചൊല്ലികൊടുക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്. പള്ളിപ്പുറം സി.ആര്.പി.എഫ് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കണിയാപുരം ചിറ്റാറ്റുമുക്ക് ജാന്‍സില്‍ പാര്‍വതി എസ്. നായര്‍. നൂറോളം കുട്ടികളുമായി മത്സരിച്ചാണ് പാര്‍വതിക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചത് സ്കൂളില്‍ നിന്ന് തിരഞ്ഞെടുത്ത ഒന്‍പത് പേരില്‍ അഞ്ചു പേര്‍ക്കാണ്. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ', എന്ന കവിതയാണ് പാര്‍വതി പാടിയത്. പ്രധാനമന്ത്രി പാര്‍വതി പാടുന്നതിന്റെ ദൃശ്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.