പാണ്ടി സക്കീര്‍ 6 മാസങ്ങള്‍ക്ക് ശേഷം പിടിയില്‍
1012 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയോധികയുടെ മുഖത്തടിച്ച് കവർച്ച നടത്തിയ പ്രതി പിടിയിലായി. തിരുവനന്തപുരം മാറനല്ലൂര്‍ അരുമാളൂര്‍ സ്വദേശി പാണ്ടി സക്കീര്‍ എന്ന ഷിബു ആണ് പിടിയിലായത്. സംഭവം നടന്ന് 6 മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്. മാറനല്ലൂര്‍ അരുമാളൂര്‍ മയൂരത്തില്‍ വയോധിക അരുന്ധതിയുടെ 2 പവന് മാല 2022 നവംബര്‍ 21 നാണ് പ്രതി ആക്രമണം നടത്തി അവശയാക്കി പൊട്ടിച്ചെടുക്കുന്നത്. വെളളം ചോദിച്ചെത്തിയ പ്രതി വയോധികയുടെ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മാല കവരുകയായിരുന്നു. മകള്‍ സുജയും ചെറുമകന് മിഥുനും പുറത്തുപോയ സമയത്താണ് പ്രതി ഇവിടെയെത്തി ആക്രമണം നടത്തിയത്.