വൃദ്ധയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
1006 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധയെ കുത്തേറ്റ് കരിച്ച നിലയിൽ കണ്ടെത്തി. മംഗലത്ത്കോണം കാട്ടുനട ബി എസ് ഭവനിൽ 71 വയസുളള ശ്യാമളയെയാണ് മരിച്ച നിലയിൽ കണ്ടത്.. ഫോറൻസിക് പരിശോധനയിൽ കൊലപാതകമെന്ന് തെളിഞ്ഞു. മരുമകൾ സജിത ചായയുമായി വൃദ്ധ കിടക്കുന്ന മുറിയിൽ എത്തുമ്പോഴാണ് ശ്യാമള മരിച്ച വിവരം അറിയുന്നത്. തുടർന്ന് പോലീസ് എത്തി പരിശോധിച്ചെങ്കിലും വൈകിട്ടോടെ ഫോറൻസിക് പരിശോധനയിലാണ് കുത്തേറ്റതായി അറിയുന്നത്. വീട്ടിനുളളിൽ രക്തം തളംകെട്ടികിടക്കുന്ന അവസ്ഥയിലാണ്. മംഗലത്ത്കോണം ദേവീ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ മകൻ ബിനുവും ഭര്യ സജിതയും വിദ്യാർഥിയായ കൊച്ച് മകൻ അനന്ദുവുമാണ് താമസിച്ചിക്കുന്നത്. അമ്പൂരിയിൽ മറ്റൊരുമകനൊപ്പം താമസിച്ചിരുന്ന ശ്യാമള ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് 10 ദിവസമുമ്പാണ് ഇവിടത്തെ വീട്ടിലെത്തിയിരുന്നത്.