മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
1030 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. വെള്ളറട സ്വദേശിയായ ഷിനു ബുദീൻ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വെള്ളറട കാരമൂട് കരിമരം കോളനിയിൽ നിഷാദ് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി പനച്ചമൂട്ടിലെ സ്വകാര്യ ബാറിലാണ് സംഭവം. ആക്രമണത്തിന് കാരണം മദ്യപാനത്തിനിടയിലുള്ള വാക്ക് തർക്കമാണെന്ന് പ്രതി വെള്ളറ പോലിസിനോട് പറഞ്ഞു. മധ്യവയസ്കനെ പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന ആയുധമെടുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പ്രതിയെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നിഷാദിനൊപ്പമുള്ള രണ്ടു പേർ ഒളിവിലാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.