വർക്കല മോഷണം: പ്രതി കുഴഞ്ഞുവീണ് മരിച്ചു
1038 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവര്ക്കലയില് വീട്ടുകാരെ മയക്കി കവര്‍ച്ച നടത്തിയ കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു. ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതി മരണപ്പെടുകയായിരുന്നു. നേരത്തെ, പോലീസ് അറസ്റ്റ് ചെയ്ത ശേഷം രാം കുമാറിന് വൈദ്യപരിശോധനയടക്കം നടത്തിയിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് രാം കുമാര്‍ ഡോക്ടറോട് പറഞ്ഞിരുന്നു. ശരീരത്തും പാടുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.