കഞ്ചാവ് ലഹരിയില്‍ പരാക്രമം
1034 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഞ്ചാവ് ലഹരി മൂത്ത് അയല്‍വാസിയുടെ വീട് അടിച്ചു തകര്‍ത്ത് കാട്ടാക്കട തൂവല്ലൂര്ക്കോണത്ത് മണികണ്ഠന് എന്നയാള്‍. ഇയാളുടെ അയല്‍വാസി അനില്‍കുമാറിന്റെ വീടിന് നേരെയാണ് ഇയാൾ ആക്രമം അഴിച്ച് വിട്ടത്. വെള്ളിയാഴ്ച സന്ധ്യയോടെ തൂവല്ലൂര്‍ക്കോണം ശ്രീഭദ്രയില്‍ അനില്‍കുമാറിന്റെ വീടിന് നേര്‍ക്കാണ് മണികണ്ഠന് കല്ലുകള്‍ എറിഞ്ഞു അക്രമം നടത്തിയത്. ഇയാള്‍ക്കെതിരെ നിരന്തരമായി പരാതി ഉയരാറുണ്ട്. നാട്ടുകാര്‍ കൂടിയതോടെ സ്ഥലത്ത് നിന്ന് ഓടിയ മണികണ്ഠൻ അടിതെറ്റി നിലത്ത് വീണ് പരിക്കേറ്റു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.