വീട് വളഞ്ഞ് എക്സൈസ് സംഘം; കമ്പി റാഷിദ് പിടിയിൽ
1037 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവീട്ടിൽ നിന്ന് എംഡിഎംഎയും വടിവാളും എയർ ഗണും കണ്ടെത്തി നെടുമങ്ങാട് എക്സൈസ് സംഘം. നെടുമങ്ങാടിലെ ഒരു വാടക വീട്ടിൽ നിന്നാണ് എംഡിഎംഎയും വടിവാളും എയർ ഗണും പിടിച്ചെടുത്തത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കമ്പി റാഷിദ് എന്നു വിളിക്കുന്ന മുഹമ്മദ് റാഷിദിനെ എക്സൈസ് സിഐ സ്വരൂപിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് പോലീസ് ഇവയെല്ലാം കണ്ടെത്തിയത്. സ്കൂൾ കോളജ് വിദ്യാർഥികൾക്ക് എംഡിഎംഎയും കഞ്ചാവും വിൽക്കുന്ന ആളാണ് പ്രതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. എംഡിഎംഎ അര ഗ്രാമിൻറെ ചെറിയ പൊതികളിൽ ആക്കി ഒരു പൊതിക്ക് 2000 രൂപ വച്ചാണ് വിൽപന നടത്തുക. കഞ്ചാവ് ഒരു പൊതിക്ക് 500 രൂപയും 1000 രൂപയുമാണ് വില. അതേസമയം പ്രത്യേക കോഡ് ഉപയോഗിച്ച് ഫോൺ വഴിയാണ് വിൽപന. പേക്ക്-എം, ജോയിൻറ് എന്നിവയാണ് കോഡ് ഭാഷ. ഇയാൾ താമസിച്ചിരുന്ന വീടിൻറെ കിടപ്പ് മുറിയിൽ നിന്നും 17.21 ഗ്രാം എംഡിഎംഎ, കഞ്ചാവ്, ഒരു എയർ ഗൺ, വടിവാൾ, 6000 രൂപ എന്നിവയാണ് പിടിച്ചെടുത്തത്. വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ 4 കേസുകൾ ഉണ്ട്.