ആചാരങ്ങൾ ഒന്നുമില്ലാതെ മകന്റെ കല്യാണം നടത്തി എംഎൽഎ
1048 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആചാരവും ആർഭാടവും മാറ്റിനിർത്തി തീർത്തും ലളിതമായി മകന്റെ വിവാഹം നടത്തി ഡികെ മുരളി എംഎൽഎ. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചെറിയ സദസ്സിന്റെ സാന്നിധ്യത്തിൽ സബ് രജിസ്ട്രാറുടെ മുമ്പാകെയായിരുന്നു വിവാഹം. ഇതിനൊപ്പം വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണത്തിനുള്ള സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഡികെ മുരളി പറഞ്ഞു. കിളിമാനൂർ സ്വദേശിനി അനുപമ പ്രകാശിനെയണ് എംഎൽഎയുടെ മകൻ ബാലമുരളി വിവാഹം ചെയ്തത്. വിവാഹത്തിന് മതപരമായ ചടങ്ങുകൾ ഒഴിവാക്കിയെന്നും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് ആളുകൾ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുകയെന്നും മുരളി എംഎൽഎ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് സഹായധനം നൽകിയെന്നും മുരളി എംഎൽഎ അറിയിച്ചു