ആസിഡ് ആക്രമണം; സിപിഐ നേതാവ് ഗുരുതരാവസ്ഥയിൽ
1009 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആസിഡ് ആക്രമണത്തിനിരയായ മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എആർ സുധീർഖാൻ അപകടനില തരണം ചെയ്തുവെന്ന് ഡോകർമാർ അറിയിച്ചു. 45 ശതമാനത്തോളമാണ് പൊള്ളലേറ്റ സുധീർ ഖാൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുധീർ ഖാൻ ചികിത്സയിലുള്ളത്. മൊബൈൽ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സുധീർഖാൻ ആദ്യം പറഞ്ഞിരുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് ആസിഡ് സാന്നിധ്യം കണ്ടെത്തിയത്. സുധീർ ഖാന്റെ ഭാര്യയുടെ മൊഴിയാണ് നിർണായകമായത്. അതേസമയം, ആസിഡ് ആക്രമണം നടത്തിയെന്നു സംശയിക്കുന്ന സജി കുമാർ തിങ്കളാഴ്ച വൈകിട്ട് ചെന്നൈയിൽനിന്നു സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റിയിലെ രണ്ടുപേരെ ഫോണിൽ ബന്ധപ്പെട്ടതായി പോലീസിനു വിവരം ലഭിച്ചു. ഇതേ തുടർന്ന് പോലീസ് ഇവരുടെ വീടുകളിലെത്തി വിവരം ശേഖരിച്ചു. നാട്ടിലെ വിശേഷങ്ങൾ അറിയാൻ വിളിച്ചതാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വിപുലമാക്കിയതായി കാട്ടാക്കട ഡിവൈഎസ്പി എൻ ഷിബു പറഞ്ഞു.