puthupally election: പാർട്ടി സ്ഥാനാർഥി തന്നെ എത്തും; ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് എല്‍ഡിഎഫ്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിവിധ ആഘോഷ പരിപാടികൾ നടക്കുന്നതിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.പുതുപ്പള്ളിയിൽ പാർട്ടി സ്ഥാനാർഥി തന്നെ എത്തും. കോൺഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കുമെന്ന് പ്രചാരണം അടിസ്ഥാന രഹിതമാണ്. കഴിവുള്ള നിരവധിപേർ പാർട്ടിക്കുള്ളിൽ ഉണ്ട്. ഇവരിൽനിന്ന് ആരാകണം സ്ഥാനാർഥി എന്ന കാര്യത്തിൽ 12ന് പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.