കാറിൽ രാജവെമ്പാല; സാഹസികമായി പിടിക്കൂടി രതീഷ് |king cobra|കാറിൽ രാജവെമ്പാല കയറി. നിറുത്തി ഇട്ടിരുന്ന കാറിൻ്റെ ബോണറ്റിൽ ആണ് രാജവെമ്പാല കയറിയത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിൽ പാമ്പുപിടിത്തക്കാരൻ രതീഷ് എത്തിയാണ് പാമ്പിനെ പിടിച്ചത്. കോട്ടൂർ കാവടിമൂല സ്വദേശി അബ്ദുൾ വഹാബുദീൻ്റെ വീടിൻ്റെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറി പറ്റിയത്. വീട്ടുകാർ തന്നെയാണ് കാറിലേക്ക് പാമ്പ് കയറി പോകുന്നത് കണ്ടത്. ഉടൻ തന്നെ പരുത്തിപ്പള്ളി വനം വകുപ്പിൽ വിവരമറിയിച്ചു. തുടർന്ന് പാമ്പു പിടിത്തക്കാരനായ മുതിയാവിള രതീഷ് എത്തി ബോണറ്റിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടുകയായിരുന്നു. അഞ്ചു വയസ് പ്രായമുള്ള പെൺ രാജവെമ്പാലയാണ് ഇതെന്ന് മുതിയാവിള രതീഷ് പറഞ്ഞു. പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി.