ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍ | Karakonam CSI Medical College
1011 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശസ്ത്രക്രിയയ്ക്ക് വിധേയയായ മധ്യവസ്ക മരിച്ചു. തിരുവനന്തപുരത്തെ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജിലാണ് സംഭവം. നെയ്യാറ്റിന്‍കര സ്വദേശി ചന്ദ്രിക ആണ് മരിച്ചത്. ചന്ദ്രികയുടെ മരണത്തിനിടയാക്കിയത് ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കാണ് ചന്ദ്രിക വിധേയയായത്. ചന്ദ്രികയെ ഈമാസം 19നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ചന്ദ്രികയെ വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് ബന്ധുക്കളോട് ചന്ദ്രികയുടെ മരണ വിവരം പറയുന്നത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി ബഹറൈനില്‍ നിന്നും സഹോദരി ഗിരിജയോടപ്പം നാട്ടില്‍ വന്നതാണ് ചന്ദ്രിക. 18 വര്‍ഷമായി ബഹറില്‍ ജോലി ചെയ്തുവരികയായിരുന്നു ചന്ദ്രിക.