കാട്ടാക്കട മേരി സദനത്തിൽ ഇരട്ടി മധുരം
1023 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅനിയന് എല്ലാ വിഷയത്തിലും എ പ്ലസ് നേട്ടം സ്വന്തമാക്കിയപ്പോൾ പ്ലസ് ടു ഫലം വന്നപ്പോൾ ചേട്ടന് 1200 ൽ 1200 മാർക്ക്. ഇതോടെ കാട്ടാക്കട മേരി സദനത്തിൽ ഇരട്ടി മധുരം ആണ്. കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ജോബിൻ എജെക്ക് സയൻസ് വിഷയത്തിൽ 1200 ൽ 1200 മാർക്ക്. ജോബിൻറെ സഹോദരൻ ജിബിൻ എജെക്ക് ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം ഉണ്ടായിരുന്നു. കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ കണക്ക് അധ്യാപകനായ ആൽബിൻറെയും കാട്ടാക്കട കട്ടക്കോട് സഹകരണ ബാങ്ക് ക്ലർക്ക് ആയ ജാസ്മിൻറെയും മകനാണ് ജോബിൻ. ഐ ടി പ്രൊഫഷണൽ ആകാനാണ് ജോബിൻ ആഗ്രഹിക്കുന്നത്. പാഠ്യേതര കാര്യങ്ങളിലും മിടുക്കനായ ജോബിൻ ഇക്കഴിഞ്ഞ പ്രളയ കാലത്ത് ക്ക് ഓൺ ലൈനായി സൗജന്യ ഗ്രാമർ ക്ലാസുകൾ യൂട്യൂബിലൂടെ നൽകിയിരുന്നു. ഇത് കൂടാതെ വ്യത്യസ്തമായ നുറുങ്ങുകളും യുട്യൂബ് ചാനലിൽ പ്രക്ഷേപണം ചെയ്യാറുണ്ട്.