N Bhasurangan: എന്‍ ഭാസുരാംഗന്റെ അറസ്റ്റ്; ലഡു വിതരണം ചെയ്ത് നിക്ഷേകര്‍
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെയും മകന് അഖില്‍ജിത്തിനെയും ഇഡി അറസ്റ്റ് ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നിക്ഷേകര്‍. ബാങ്കിന് മുന്നില്‍ ലഡു വിതരണം ചെയ്താണ് നിക്ഷേകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. ഇവരെ ഇഡി അറസ്റ്റ് ചെയ്തതോടെ കണ്ടല സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകര്‍ ഒത്തുകൂടിയിരുന്നു. തുടര്‍ന്നാണ് ഇവർ നാട്ടുകാര്‍ക്കും ലഡു വിതരണം ചെയ്തത്. ഭാസുരാംഗന്റെ അറസ്റ്റ് വൈകിപ്പോയെന്നും എങ്കിലും തങ്ങള്‍ സന്തോഷവാന്മാരാണെന്നും നിക്ഷേപകര്‍ പറഞ്ഞു. ഇഡിയുടെ നടപടിയില്‍ അതിയായ സന്തോഷവനാണെന്ന് നിക്ഷേപകനായ ചന്ദ്രശേഖരന് പിള്ള പറഞ്ഞു. ഭാസുരാംഗനെയും മകന് അഖില്‍ ജിത്തിനെയും ഇ ഡി കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.