കിഴക്കേക്കോട്ടയിൽ 4 കടകൾ കത്തി നശിച്ചു
1011 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകിഴക്കേക്കോട്ടയിൽ 4 കടകൾ കത്തി നശിച്ചു. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കടകൾക്കാന് തീ പിടിച്ചത്. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. ചെങ്കൽചൂളയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റെത്തി തീ ഭാഗികമായി അണച്ചു. അതേസമയം തീ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേന അറിയിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തമുണ്ടായ ഉടനെ മറ്റു കടകളിലെ സാധനങ്ങൾ മാറ്റിയതിനാൽ പൂർണമായി കത്തിയില്ല. പ്രദേശത് വലിയ തോതിൽ പുക ഉയർന്നിട്ടുണ്ട്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേർന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായത്. കിഴക്കേക്കോട്ടയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമായെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു.