Hole in Kazhakkoottam Road: ദേശീയ പാതയിൽ വൻ ഗർത്തം; ഗതാഗത കുരുക്കിൽ വലഞ്ഞ് കഴക്കൂട്ടം
1159 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയ പാത ബൈപാസിൽ റോഡിൽ കിണറിന്റെ വലുപ്പത്തിൽ വൻ ഗർത്തം രൂപപ്പെട്ടു. വാട്ടർ അതോറിട്ടിയുടെ സ്വിവറേജ് പൈപ്പിടാനായി ഡ്രിൽ ചെയ്തപ്പോൾ ഉണ്ടായ പ്രഷർ ആണ് ഈ ഗർത്തം ഉണ്ടാകാൻ കാരണം എന്ന് വാട്ടർ അതോറിറ്റിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. ആദ്യം ചെറിയ രീതിയിൽ രൂപപ്പെട്ട കുഴി രാത്രിയോടെ വൻ ഗർത്തമായി മാറി. ദേശീയ പാത പൊളിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് റോഡിനടിയിലൂടെ യന്ത്രം ഉപയോഗിച്ച് പൈപ്പ് കടന്നുപോകാനുള്ള കുഴി തെളിക്കുന്ന ജോലി നടന്നിരുന്നു. ഇവിടെയാണ് കുഴി ഉണ്ടായിരിക്കുന്നത്.