വീട്ടുപറമ്പില്‍ കരടിയെ കണ്ടതായി വീട്ടമ്മ
1010 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവീട്ടുപറമ്പില് കരടിയെ കണ്ടതായി വീട്ടമ്മ. തിരുവനന്തപുരം കുറ്റിച്ചല്‍ എരുമക്കുഴിക്കടുത്താണ് സംഭവം. വ്യാഴാഴ്ച വൈകിട്ടോടെയാണ് എരുമക്കുഴി സ്വദേശിയായ രാധിക വീട്ടിനുപുറകുവശത്തെ പറമ്പില്‍ കരടിയെ കണ്ടെന്നും ആളനക്കം കേട്ടപ്പോള്‍ ഓടിപോയെന്നും പറഞ്ഞത്. അഗസ്ത്യ വനമേഖലയോടുചേര്‍ന്ന പ്രദേശമാണിവിടം. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പ്രസിഡന്റ് മണികണ്ഠനും സംഘവും സ്ഥലത്തെത്തി. പിന്നാലെ വിവരം വനപാലക സംഘത്തെ അറിയിച്ചു. വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സാന്നിധ്യം തിരിച്ചറിഞ്ഞില്ല. ആദ്യമായാണ് പ്രദേശത്ത് കരടിയെ കാണുന്നത്. വീടിന്റെ പരിസരപ്രദേശത്ത് കരടിയുടെതെന്ന് തോന്നുന്ന കാല്പാദങ്ങള് കണ്ടെത്തിയിട്ടുണ്ട്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.