വീട് കുത്തിത്തുറന്ന് കവർച്ച
1045 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവർക്കലയിൽ വീട് കുത്തിത്തുറന്ന് കവർച്ച. തിരുവനന്തപുരത്തെ വർക്കലയിൽ കുരയ്ക്കണ്ണി തനൂജ മൻസിലിൽ ഉമർ ഫാറൂഖിന്റെ വീടാണ് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നത്. ഏകദേശം 20 പവനോളം സ്വർണം നഷ്ടപ്പെട്ടു. ഉമർ ഫാറൂഖ് വർക്കല പോലീസിൽ പരാതി നൽകി. ഉമർ ഫാറൂഖിന്റെ ഭാര്യാ സഹോദരി കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. എല്ലാവരും മരണവീട്ടിലേക്ക് പോയി. ഈ സമയത്താണ് മോഷണം നടന്നത്. പുലർച്ചെ എത്തി വാതിൽ തുറക്കാൻ നോക്കിയപ്പോൾ അകത്തുനിന്നു പൂട്ടിയതായും പിറകിലെ വാതിൽ തുറന്ന് കിടക്കുന്നതായും കാണപ്പെട്ടു. മകന്റെ വീട് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപ നിലത്തുനിന്നു കണ്ടെത്തി. മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തറയിൽ വീണാതാകാം എന്നാണ് നിഗമനം. വർക്കല പോലീസ് അന്വേഷണം ഊർജിതമാക്കി.