ഷാരോൺ വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
ഷാരോൺ വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിൻകര അഡിഷണൽ സെഷൻ ജഡ്ജിയാണ് ജാമ്യപേക്ഷ തള്ളിയത്. കഴിഞ്ഞ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്നു. നേരത്തെ ഷാരോൺ രാജിന്റെ കുടുംബം ഗ്രീഷ്മയെ ജുഡീഷൽ കസ്റ്റഡിയിൽ പാർപ്പിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചെങ്കിലും ഈ കാലയളവിലും ജാമ്യാപേക്ഷയുമായി പ്രതിക്ക് മുന്നോട്ടു പോകാൻ കഴിയുമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഗ്രീഷ്മയുടെ ജാമ്യാപേക്ഷ. ഇനി വൈകാതെ വിചാരണ നടപടിയിലേക്ക് കടക്കും.