ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം പിടിച്ച് ദഫ് മുട്ട് | Duff Mutt
1017 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലുലു മാളില്‍ പിറന്നത് പുതുചരിത്രം. റംസാന് ആഘോഷങ്ങളുടെ സമാപനം കുറിച്ച് ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയിൽ നടന്ന ഭീമന് ദഫ് മുട്ടാണ് ചരിത്രം കുറിച്ചത്. ഭീമന് ദഫ് മുട്ട് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി. ചടുലമായ ചുവടുകള്‍ക്കൊപ്പം ദഫില്‍ താളം പിടിച്ചും പ്രത്യേകരീതിയില്‍ ചുഴറ്റിയും വീശിയുമുളള നൃത്തം അവതരിപ്പിച്ചും 200 കലാകാരന്മാരാണ് അണിനിരന്നത്. യൂണിവേഴ്സിറ്റി - സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ദഫ് മുട്ടില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ ഏഴ് ദിവസത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയാണ് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷം മാളില്‍ സംഘടിപ്പിച്ച മെഗാ അത്തപ്പൂക്കളവും ക്രിസ്തുമസ് പാപ്പാമാരുടെ സംഘനൃത്തവും റെക്കോര്‍ഡുകൾ സ്വന്തമാക്കിയിരുന്നു.