സ്വത്തിനായി ജീവനെടുത്ത് ഭർതൃസഹോദരങ്ങൾ
1132 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വത്തുതർക്കത്തെത്തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭർത്താവിന്റെ ബന്ധുക്കളുടെ അടിയേറ്റ് മരിച്ച ലീനാമണിക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവ് നിലനിൽക്കേയാണ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നര വർഷം മുൻപ് മരിച്ചു. ഭർത്താവിന്റെ മരണത്തോടെ അവരുടെ വസ്തുക്കളിൽ സഹോദരങ്ങൾ അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. രണ്ടു മാസം മുൻപ് സിയാദിന്റെ സഹോദരന്മാരിൽ ഒരാളായ അഹദും കുടുംബവും കൂടി ഇവരുടെ വീട്ടിൽ താമസമാക്കിയെന്നാണ് പരാതി. ഇതിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. ബന്ധുക്കളിൽനിന്ന് സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടി. ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെയാണ് ഭർതൃസഹോദരന്മാരായ അഹദ്, മുഹ്സിൻ, ഷാജി എന്നിവർ വീട്ടിലെത്തി ലീനമാണിയെ ആക്രമിച്ചത്. കേസിൽ ഭർതൃസഹോദരന്റെ ഭാര്യയെയും പ്രതിചേർത്തു.