പോലീസുകാരന്റെ പീഡനം മൂലം ആത്മഹത്യ ചെയ്തതായി പരാതി | police
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മാറനല്ലൂരില്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാര്‍ ആത്മഹത്യയിൽ മാറനല്ലൂര്‍ പോലീസിനെതിരെയും ക്രൈംബ്രാഞ്ച് പോലീസുകാരനെതിരെയും ഗുരുതര അരോപണവുമായി ബന്ധുക്കള്‍. അജയകുമാറിനെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്നും മോഷണകുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിലെ പോലീസുകാരന്റെ പേര് അജയകുമാറിന്റെ അത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത രസല്‍പുറം വേട്ടമംഗലം ശ്രുതിയില്‍ അജയകുമാറിനെ വസ്തു തര്‍ക്കത്തിന്റെ പേരില്‍ പോലീസുകാരനും പിതാവും ചേര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ മര്‍ദിച്ചിരുന്നു. ഭാര്യ ചിത്രയുടെ മുന്നില്‍ വച്ചാണ് അജയ കുമാറിനെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയ അജയകുമാര്‍ മാറനല്ലൂര്‍ പേലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി വാങ്ങി വച്ചത് അല്ലാതെ കേസെടുത്തിരുന്നില്ല.