വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകള്‍ തകര്‍ത്തു
1024 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകള്‍ തകര്‍ത്തതായി പരാതി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കിള്ളിയിലാണ് സംഭവം. എസ്.അസ്ലമിന്റെ വീടിന് മുന്നില്‍ പുലര്‍ച്ചെ 1.45നാണ് ആക്രമണം ഉണ്ടായത്. അസ്ലം കാറുകള്‍ ലേലത്തില്‍ പിടിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാൻ ജറൂമി എന്നയാളുടെ നേതൃത്വത്തിലാണ് ചിലര്‍ അതിക്രമം എന്നാണ് സംശയം. ഇവര്‍ അസ്ലമിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അസ്ലം പുറത്തിറങ്ങാതായതോടെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. വീടിന്റെ ജനലും മറ്റും ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. വീടിന് മുന്നില്‍ ഉണ്ടായിരുന്ന ഇന്നോവ, വാഗണര്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്യുകയായിരുന്നു.