കാർ ട്രാൻസ്ഫോർമർ ഫെൻസിങ്ങിൽ ഇടിച്ച് അപകടം
1025 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആര്യനാട് നെടുമങ്ങാട് റോഡിൽ കാർ ട്രാൻസ്ഫോർമർ ഫെൻസിങ്ങിൽ ഇടിച്ചു. നെടുമങ്ങാട് റോഡിൽ കുളപ്പടക്ക് സമീപം നിയന്ത്രണ വിട്ട കാർ ട്രാൻസ്ഫോർമറിന്റെ സുരക്ഷ വേലിയിൽ ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കാറിനുള്ളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേര് ഉണ്ടായിരുന്നു. ട്രാൻസ്ഫോർമർ ഫെൻസിലിടിച്ച കാർ വട്ടം കറങ്ങി ആര്യനാട് ഭാഗത്തേക്ക് തിരിഞ്ഞ നിലയിലാണ് കിടക്കുന്നത്. അതേസമയം അമിത വേഗത്തിൽ എത്തിയ കാർ തിട്ടയിൽ ഇടിച്ച് നിയന്ത്രണം തെറ്റിയാണ് ഫെൻസിഗിൽ ഇടിക്കുന്നത് എന്നും വാഹനം ഓടിച്ച ആൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് രക്ഷാപ്രവർത്തനം എത്തിയ നാട്ടുകാരിൽ ചിലർ പറയുന്നു. പരിക്കേറ്റ ഇവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം മറുഭാഗത്തിൽ വാഹനം ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ട്രാൻസ്ഫോർമർ സുരക്ഷാവേലി വൈദ്യുത ഫ്യൂസുകളിൽ തട്ടിയിരുന്നുവെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നു എന്ന് കെഎസ്ഇബി ജീവനക്കാർ പറയുന്നു