തട്ടിപ്പിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് ബിജെപി | BJP | Adv S Suresh |
കണ്ടല ബാങ്കിലെ അഴിമതിക്കും തട്ടിപ്പിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് ബിജെപി. മാറനല്ലൂർ ഏരിയ കമ്മിറ്റിയാണ് ധർണ്ണ സംഘടിപ്പിച്ചത്. അഴിമതി നടത്തുന്ന ഇടതുപക്ഷത്തെ ജനം വെറുത്തു എന്നും ആളുകൾ വിശ്വസിച്ച് നിക്ഷേപിച്ചത് കൊള്ളയടിച്ചു കൊണ്ടുപോകുന്നവരെ പൊതുജനം കൈകാര്യം ചെയ്യുമെന്നും ബിജെപി നേതാവായ അഡ്വ. എസ് സുരേഷ് വ്യക്തമാക്കി. പിണറായി വിജയൻ പത്തു കോടി നൽകാൻ ഉണ്ടെന്നും അത് കിട്ടിയാൽ നിക്ഷേപകരുടെ തുക നൽകാമെന്നുമാണ് ബാങ്ക് പ്രസിഡണ്ട് പറഞ്ഞതെന്ന് സുരേഷ് പറയുന്നു. ഇതിനെതിരെയും രൂക്ഷ വിമർശനമാണ് സുരേഷ് ഉന്നയിച്ചത്. തട്ടിപ്പുകാരെ ജയിലിൽ അടക്കാൻ കഴിയുന്ന സർക്കാർ ഇവിടെ ഭരിക്കുന്നുണ്ടോ എന്നറിയാൻ താല്പര്യപ്പെടുന്നതായും സംസ്ഥാന സെക്രട്ടറി സുരേഷ് വ്യക്തമാക്കി.