അഞ്ച് മണിക്കൂറിൽ വേദപുസ്തകം തയ്യാറാക്കി വിശ്വാസികൾ| Bible
1011 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമുന്നൂറിൽപ്പരം സഭാ വിശ്വാസികൾ വേദപുസ്തകം പകർത്തി എഴുതിയത് അഞ്ചു മണിക്കൂർ കൊണ്ട്. ഈ ഉദ്യമത്തിൽ കുട്ടികളും, യുവാക്കളും, വയോധികരും അടക്കം മുന്നൂറിൽപ്പരം ആളുകളാണ് പങ്കെടുത്തത്. പെസഹ വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ഒരു മണി വരെയാണ് മലയാളം വേദ പുസ്തകം കയ്യെഴുത്ത് പ്രതിയാക്കിയത്. ദുഃഖ വാരത്തോട് അനുബന്ധിച്ച് ഈ ദൗത്യം പൂർത്തീകരിച്ചത് കാട്ടാക്കട സി.എസ്.ഐ സഭാ വിശ്വാസികളാണ്. ഇതോടനുബന്ധിച്ച് കൺവെൻഷൻ യോഗങ്ങൾ, വേദപുസ്തക പാരായണം, പ്രത്യേക ധ്യാന യോഗങ്ങൾ എന്നിവയും ക്രമീകരിച്ചിരുന്നു. വേദപുസ്തകത്തിന്റെ ഈ കൈപ്പകർപ്പ് സഭയിൽ തന്നെ സൂക്ഷിക്കും എന്ന് റവ ഫാദർ എം എസ് സ്വിംഗ്ലി പറഞ്ഞു.