പതിനൊന്നുകാരിക്ക് നേരെ പീഡനശ്രമം; പ്രതി അറസ്റ്റിൽ
പതിനൊന്നുകാരിക്ക് നേരെ പീഡനശ്രമം. പ്രതി അറസ്റ്റിൽ. കന്യാകുളങ്ങര സിന്ധു ഭവനിൽ പി ബിജു ആണ് പിടിയിലായത്. പെൺകുട്ടിയെ ആക്രമിക്കുകയും ഇത് ചോദിക്കാൻ എത്തിയ മുത്തച്ഛൻറെ കൈ അടിച്ചൊടിക്കുകയും ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അയൽ വീട്ടിലേക്ക് പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ബിജു തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചു. ഭയന്ന പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ പെൺകുട്ടിയുടെ മുത്തച്ഛനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മുത്തച്ഛനോട് കുട്ടി വിവരങ്ങൾ പറഞ്ഞു. കാര്യം തിരക്കാൻ പ്രതിയുടെ വീട്ടിലെത്തിയ മുത്തച്ഛനെ മദ്യലഹരിയിലായിരുന്ന ബിജു ഇരുമ്പു കമ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കടിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്തു. പെൺകുട്ടിയെ വേണമെങ്കിൽ വീടിനകത്തുകയറി പിടിച്ചു കൊണ്ടുപോകുമെന്നു ബിജു ഭീഷണിപ്പെടുത്തുകയും ചെയ്തു.