കുപ്രസിദ്ധ കള്ളൻ അനിൽകുമാർ പിടിയിൽ
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തിരുവനന്തപുരം വിളപ്പിൽശാലയിൽ കുപ്രസിദ്ധ കള്ളൻ അനിൽകുമാർ എന്ന ജയകുമാർ പിടിയിൽ. ഇയാളുടെ വീടിനു സമീപത്തെ ആൾവാസമില്ലാത്ത വീടിനു വശത്തായി ഇടുങ്ങിയ ഇടത്ത് കുഴിയെടുത്ത് ഒളിപ്പിച്ചിരുന്ന മോഷണമുതലുകൾ കണ്ടെടുത്തു. തമ്പാനൂർ, മെഡിക്കൽ കോളേജ് പോലീസാണ് പ്രതിയുമായി എത്തി മോഷണമുതലുകൾ കണ്ടെടുത്തത്. ഇയാൾ കഴിഞ്ഞ 18 ന് തിരുവനന്തപുരത്ത് കാവിൽകടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷ്ടിച്ചിരുന്നു. 47 പവൻ സ്വർണ്ണം, 500 രൂപയുടെ മൂന്നു കെട്ട് നോട്ടുകൾ, 500 ന്റെ 12 ഹോങ് കോങ് ഡോളർ, 20 ന്റെ ഒരു ഡോളർ, 30,000 രൂപയുടെ വെള്ളി ആഭരണങ്ങൾ, വാച്ചുകൾ, ആൻ്റിക്ക് സാധനങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.