Puthupally election: മത്സരിക്കുമെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് അനിൽ ആൻ്റണി
1021 views
thiruvananthapuram വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപുതുപ്പള്ളിയിൽ താൻ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് അനിൽ ആൻ്റണി. താൻ ബിജെപിയിലേക്ക് വന്നത് സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചല്ലെന്നും മോദിജിയുടെ കഴിഞ്ഞ ഒൻപത് വർഷത്തെ വികസന പ്രവർത്തനങ്ങൾ കണ്ടാണെന്നും അനിൽ ആൻ്റണി പറഞ്ഞു.ബിജെപി സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്നും പാർട്ടി തരുന്ന ചുമതലകൾ അനുസരിക്കുക മാത്രമാണ് തൻ്റെ ഉത്തരവാദിത്വം എന്നും അനിൽ ആൻ്റണി പറഞ്ഞു. തൃശ്ശൂരിൽ നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അനിൽ ആൻ്റണി.കോർ കമ്മറ്റി യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുക്കുമെന്നും പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചയിലും പങ്കു ചേരുമെന്നും അനിൽ ആൻ്റണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ ബിജെപി ദേശീയ സെക്രട്ടറിയാണ് അനിൽ ആൻ്റണി.