യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം
1057 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂയുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയിൽ ആണ് സംഭവം. യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈലൂർ സ്വദേശി മംഗലാപുരം ഷംനാദ്, പഴകുറ്റി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. വധശ്രമക്കുറ്റം ചുമത്തിയാണ് പ്രതികളെ വടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ചാത്തന്നൂർ സ്വദേശി അഖിൽ കൃഷ്ണനെയാണ് മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പ്രതികൾ പിന്തുടർന്ന് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരക്കായിരുന്നു സംഭവം. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പരാതിക്കാരനോടും മറ്റ് യാത്രക്കാരോടും രണ്ടംഗ സംഘം തട്ടിക്കയറിയിരുന്നു. വഴിമദ്യേ കാറിലിരുന്ന് മദ്യപിച്ച പ്രതികൾ പല വാഹനങ്ങളിലും ഇടിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാത്തന്നൂർ സ്വദേശിയായ അഖിലിൻറെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവാവ് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.