അനുപ്രിയയുടെ മരണം... ഭർതൃ വീട്ടുകാർക്കെതിരെ ആരോപണം | anupriya
1014 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅരുവിക്കര സ്വദേശിനി അനുപ്രിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരുവിക്കര കാച്ചാണിയിലെ വീട്ടിൽ അനുപ്രിയ എന്ന 29കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ ബെഡ് റൂമിലാണ് അനുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു അനുപ്രിയയുടെ വിവാഹം. അഞ്ചൽ ഏരൂർ സ്വദേശിയായ മനുവാണ് അനുപ്രിയയുടെ ഭർത്താവ്. വിദേശത്തായിരുന്നു മനുവിന് ജോലി. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളിൽ തന്നെ മനു ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയിരുന്നു. ഇതിനിടയിൽ അനുപ്രിയ ഗർഭിണിയായെങ്കിലും അബോർഷൻ ആകുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർതൃവീട്ടുകാർ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് അനുപ്രിയ പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവും സമാനരീതിയിൽ പ്രതികരിച്ചതോടെ അനുപ്രിയ മാനസിക സമ്മർദ്ധത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.