പത്താംക്ലാസ്സുകാരിയെ പീഡിപ്പിച്ച ആള് അറസ്റ്റില്‍
1024 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിളപ്പില്ശാലയില് പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ആള് അറസ്റ്റില്‍. കുണ്ടമന്‍ കടവില്‍ വാടകയ്ക്ക് താമസിക്കുന്ന വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ അക്ഷയ്യെ ആണ് വിളപ്പില്‍ശാല പോലീസ് പിടികൂടിയത്. ഇയാള്‍ താമസിക്കുന്ന വാടക വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിച്ചു. ഈ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാനസികമായി ആകെ തളര്‍ന്ന പെണ്‍കുട്ടി അടുത്ത ബന്ധുവിനോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.