വലതു കൈ നഷ്ടമായി; ഇടതു കൈയില്‍ കരുത്താര്‍ജിച്ച് സിവില്‍ സര്‍വീസ് നേടി അഖില | Akhila Buhari
അഖില ബുഹാരി സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയ 760-ാം റാങ്ക് വിധിയെ തോല്‍പ്പിച്ച വിജയമാണ്. നഷ്ടമായ വലതു കൈക്ക് പകരം ഇടതു കൈയില്‍ കരുത്താര്‍ജിച്ച് നേടിയ വിജയമാണത്. അഞ്ചാം വയസിലുണ്ടായ അപകടത്തിലാണ് അഖില ബുഹാരിയുടെ വലതു കൈ തോള് മുതല്‍ മുറിഞ്ഞുപോയത്. പിന്നീട് പല ഹോസ്പിറ്റലുകളില്‍ ചികിത്സ നടത്തി. കൃത്രിമ കൈ പിടിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. എന്നാൽ അഖില ഇടതുകൈകൊണ്ട് എഴുതി തുടങ്ങി. 10ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഹയര്‍ സെക്കന്‍ഡറിക്ക് 1200 ല്‍ 1196 മാര്‍ക്ക് നേടി. പിന്നീട് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാൻ ആരംഭിച്ചത്. രണ്ട് തവണ ഇന്റര്‍വ്യൂ വരെയെത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. മൂന്നാം തവണ 760-ാം റാങ്ക് നേടിയിരിക്കുകയാണ് ഇപ്പോൾ.