റേഷന്‍ കടയില്‍ ഇ പോസ് മെഷിന് തകരാറിലായതിനെ തുടര്‍ന്നാണ് മര്‍ദനം | E POS Machine
തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് തേവന്കോട്ടുള്ള എ.ആര്.ഡി 188ാം നമ്പര്‍ റേഷന്‍ കടയിലെ സെയില്‍സ് വുമണിന് മര്‍ദനം. റേഷന്‍ കടയില്‍ ഇ പോസ് മെഷിന് തകരാറിലായതിനെ തുടര്‍ന്നാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി ഏഴോടെയാണ് അക്രമം നടന്നത്. ഈ റേഷന്‍ ഡിപ്പോ കുറ്റിച്ചല്‍ കല്ലറത്തോട്ടം ആര്.കെ വില്ലയില്‍ രജിയുടെ പേരിലുള്ളതാണ്. കടയില്‍ ഇരിക്കുന്നത് ഈ രജിയുടെ ഭാര്യ സുനിതയാണ്. കാട്ടാക്കട താലൂക്കിലെ റേഷന്‍ കടകളിലെ ഇ പോസ് മെഷ്യനുകള്‍ ഇന്നലെ രാവിലെ മുതല്‍ കേടായിരുന്നു. ഇതിനാല്‍ രാവിലെ മുതല്‍ റേഷന്‍ വിതരണം നിലച്ചിരുന്നു. വൈകിട്ടായതോടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ദീപു മദ്യപിച്ച് കടയിലെത്തി റേഷന്‍ നല്കാന് ആവശ്യപ്പെട്ടു. മെഷീൻ കേടായാലും റേഷന്‍ നല്‍കണമെന്നായി ഇയാളുടെ ആവശ്യം. ഇതിന് പിന്നാലെയാണ് ഇയാള്‍ സുനിതയെ ആക്രമിച്ചത്. ബോധരഹിതയായ സുനിതയെ കാട്ടാക്കട ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.