സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച് നടൻ ജോബി
സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച് നടൻ ജോബി. ഇതോടെ 24 വർഷത്തെ ഔദ്യോഗിക ജീവിതത്തിനാണ് വിരാമം കുറിച്ചിരിക്കുന്നത്. കെഎസ്എഫ്ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജറായാണ് ജോബി വിരമിച്ചത്. അതേസമയം ഇനി മുതൽ സിനിമയിലും നാടകത്തിലും കൂടുതൽ സജീവമാകാനാണ് തീരുമാനം. അച്ചുവേട്ടന്റെ വീട് എന്ന ആദ്യ സിനിമയിലൂടെയായിരുന്നു ജോബിയുടെ കലാരംഗത്തേക്കുള്ള രംഗപ്രവേശം. അൻപതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചെങ്കിലും സമയപരിമിതി മൂലം ചെറിയ വേഷങ്ങളായിരുന്നു ഏറെയും. അതിൽ കൂടുതലും ഹാസ്യവേഷങ്ങളും. സിനിമയിൽ നിന്ന് സ്ഥിരവരുമാനം ഇല്ലാതായതോടെയാണ് ജോബി 1999ൽ പിഎസ്സിയിലൂടെ ജൂനിയർ അസിസ്റ്റന്റായി സർവീസിൽ കയറുന്നത്.