Alancier: പുരസ്കാര വേദിയിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ
1035 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ രംഗത്ത്. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുത്. സ്ത്രീരൂപമുള്ള ശിൽപ്പം മാറ്റി ആൺകരുത്തുള്ള ശിൽപം നൽകണം എന്ന് പറഞ്ഞതാണ് ഇപ്പോൾ വിവാദമായത് . ആൺരൂപമുള്ള ശിൽപ്പം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം നിർത്തുമെന്നും പ്രത്യേക ജൂറി പുരസ്കാരമായി 25,000 രൂപ നൽകി അപമാനിക്കരുതെന്നും അലൻസിയർ പറഞ്ഞു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്ക്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും പുരസ്ക്കാര വിതരണം നിര്‍വഹിച്ചു. സംവിധായകന് ടി.വി. ചന്ദ്രന് സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്ക്കാരം സമ്മാനിച്ച് ആദരിച്ചു. മികച്ച നടനുള്ള പുരസ്ക്കാരം മമ്മുട്ടിക്ക് വേണ്ടി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റുവാങ്ങി. കുഞ്ചാക്കോ ബോബന്, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി,രതീഷ് ബാലകൃഷ്ണ പൊതുവാള്, അലന്‍സിയര്‍, മഹേഷ് നാരായണന്, റഫീക്ക് അഹമ്മദ്, എം.ജയചന്ദ്രന്, തുടങ്ങിയവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി.